2022, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

Malayalam Lunar Calendar 1198

മലയാളം ചന്ദ്രമാസ കലണ്ടര്‍

എം.എസ്. അഗസ്റ്റിന്‍

 

കൊല്ലവര്‍ഷം 1197 - 98

കലിവര്‍ഷം 5123 / ക്രിസ്തുവര്‍ഷം 2021-22

വെളുത്തവാവിനെയും കറുത്ത വാവിനെയും ആസ്പദമാക്കി തയ്യാറാക്കിയ മലയാളത്തിലെ ആദ്യത്തെ  ചന്ദ്രമാസ കലണ്ടറാണിത്. 

1197 കര്‍ക്കടകമാസത്തിലെ പൗര്‍ണ്ണമി മുതല്‍ 1198 കര്‍ക്കടകമാസത്തിലെ അമാവസിവരെയുള്ള കലണ്ടറാണ് ഇവിടെ നല്കുന്നത്.

ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങളെയാണ് ഈ കലണ്ടറില്‍ അടിസ്ഥാനമാക്കിയിരിക്കുന്നത്.  മലയാള, ഇംഗ്ലീഷ് മാസങ്ങള്‍ക്ക് പ്രാധാന്യമില്ല. 

ഓരോ ചന്ദ്രമാസവും പൗര്‍ണ്ണമിയില്‍ തുടങ്ങി പൗര്‍ണ്ണമി തലേന്ന് അവസാനിക്കുന്നു.

 

കൊല്ലവര്‍ഷം 1197 കര്‍ക്കിടകം1198 ചിങ്ങം

 ഒരു ചന്ദ്രമാസത്തില്‍ 2 പക്കങ്ങള്‍ അഥവാ പക്ഷങ്ങളാണുള്ളത്. സാധാരണയായി പ്രഥമമുതല്‍ ചതുര്‍ദ്ദശിവരെയുള്ള 14 തിഥികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഒരു പക്കം. 

പൗര്‍ണമി കഴിഞ്ഞ് വരുന്ന ആദ്യദിവസം (പ്രഥമ) മുതല്‍ ചതുര്‍ദ്ദശി ഉള്‍പ്പെടെ, അമാവാസി വരെയുള്ള ദിവസങ്ങളെ കറുത്ത പക്കം അഥവാ കൃഷ്ണപക്ഷം എന്നു പറയുന്നു. 

                അമാവാസി കഴിഞ്ഞ് ആദ്യദിവസം (പ്രഥമ) മുതല്‍ ചതുര്‍ദ്ദശി ഉള്‍പ്പെടെ, പൗര്‍ണമി വരെയുള്ള ദിവസങ്ങളെ വെളുത്ത പക്കം അഥവാ ശുക്ലപക്ഷം എന്നും പറയുന്നു. എന്നാല്‍ ചില ദിവസങ്ങളില്‍ 2 തിഥികള്‍ ഒരേ ദിവസം വരാറുണ്ട്. ഒരു തിഥിതന്നെ രണ്ടു ദിവസവുമായും വരാറുണ്ട്. 

                ഇതുപോലെ തന്നെയാണ് നക്ഷത്രവും. ഒരു നക്ഷത്രം തന്നെ രണ്ടു ദിവസങ്ങളിലായും രണ്ടു നക്ഷത്രങ്ങള്‍ ഒരേ ദിവസവുമായും വരാറുണ്ട്. 

ഈ കലണ്ടറില്‍ ഓരോ ദിവസത്തിലും ഒരു കളം വീതം നല്കിയിട്ടുണ്ട്.  മുകളില്‍ കാണിച്ചിരിക്കുന്നത് തിഥിയാണ് (ദിനം), അതിനു താഴെ മദ്ധ്യത്തില്‍ നക്ഷത്രം (നാള്‍) കാണിച്ചിരിക്കുന്നു. അതിനും താഴെ; ഇടത് വശത്ത് മലയാള മാസതീയതി മലയാള അക്കത്തിലും ഹിന്ദു-അറബി അക്കത്തിലും നല്കിയിരിക്കുന്നു. വലത് വശത്ത് ഇംഗ്ലീഷ് മാസ തീയതിയും നല്കിയിരിക്കുന്നു. 

        12 മലയാള മാസങ്ങള്‍  

        ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.

        14 തിഥികള്‍

         പ്രഥമ അഥവാ പ്രതിപദം, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി                                 സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശിത്രയോദശി, ചതുർദശി.

        27 നക്ഷത്രങ്ങള്‍ അഥവാ നാളുകള്‍

കൊല്ലവര്‍ഷം 1195, 1196, 1197 ലെ മലയാളം ചന്ദ്രമാസ കലണ്ടറുകള്‍ 

കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മലയാളം ചന്ദ്രമാസ കലണ്ടര്‍ 1195

മലയാളം ചന്ദ്രമാസ കലണ്ടര്‍ 1196

മലയാളം ചന്ദ്രമാസ കലണ്ടര്‍ 1197