മലയാളം ചന്ദ്രമാസ കലണ്ടര്‍
എം.എസ്. അഗസ്റ്റിന്‍
എം.എസ്. അഗസ്റ്റിന്‍
കൊല്ലവര്‍ഷം 1196 - ക്രിസ്തുവര്‍ഷം 2020-21
വെളുത്തവാവിനെയും കറുത്ത വാവിനെയും ആസ്പദമാക്കി തയ്യാറാക്കിയ മലയാളത്തിലെ ആദ്യത്തെ ചന്ദ്രമാസ
കലണ്ടറാണിത്. 1196 ചിങ്ങമാസത്തിലെ പൗര്‍ണ്ണമി മുതല്‍ കര്‍ക്കടക മാസത്തിലെ അമാവസിവരെയുള്ള കലണ്ടറാണ് ഇവിടെ കൊടുക്കുന്നത്.
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. മലയാളമാസത്തിന്റെയും ഇംഗ്ലീഷ് മാസത്തിന്റെയും ആദ്യദിനത്തിലല്ല ഈ
ചന്ദ്രമാസ കലണ്ടര്‍ ആരംഭിക്കുന്നത്. ഓരോ ചന്ദ്രമാസവും തുടങ്ങുന്നത്
പൗര്‍ണ്ണമിയിലും അവസാനിക്കുന്നത് ചതുര്‍ദശി ദിനത്തിലൊ അല്ലെങ്കില്‍ പൗര്‍ണ്ണമിയുടെ തലേദിവസമൊ ആണ്.
2 പക്കങ്ങള്‍
അഥവാ പക്ഷങ്ങളാണ് ഒരു ചന്ദ്രമാസത്തിലുള്ളത്. പൗൎണമി കഴിഞ്ഞ് വരുന്ന ആദ്യദിവസം
(പ്രഥമ) മുതല്‍ അമാവാസി വരെയുള്ള ദിവസങ്ങള്‍ ഉള്‍കൊള്ളുന്ന കാലങ്ങളെ കറുത്തപക്കം അഥവാ കൃഷ്ണപക്ഷം (Waning
Moon) എന്നു പറയുന്നു. അമാവാസി കഴിഞ്ഞ് ആദ്യദിവസം (പ്രഥമ) മുതല്‍ പൗൎണമി
വരെയുള്ള ദിവസങ്ങളെ വെളുത്തപക്കം അഥവാ ശുക്ലപക്ഷം (Waxing
Moon) എന്നും
പറയുന്നു.
സാധാരണയായി പ്രഥമമുതല്‍ ചതുര്‍ദ്ദശിവരെയുള്ള
14 തിഥികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഒരു പക്കം. ചിലപ്പോള്‍ 2 തിഥികള്‍ ഒരേ
ദിവസം വരാറുണ്ട്. അതുപോലെ, ഒരു തിഥി തന്നെ രണ്ടു ദിവസങ്ങളിലും വരാറുണ്ട്.
ഒരു ചന്ദ്രമാസത്തില്‍ 27 നക്ഷത്രങ്ങളാണുള്ളത്
(നാളുകള്‍). തിഥികളെ പോലെ ഒരു ദിവസം തന്നെ രണ്ടു നക്ഷത്രങ്ങളോ ഒരു നക്ഷത്രം തന്നെ രണ്ടു ദിവസങ്ങളായും വരാറുണ്ട്.
ഈ
കലണ്ടറില്‍ ഓരോ ദിവസത്തിനും ഒരോ കളം വീതം നല്കിയിട്ടുണ്ട്. കളത്തില്‍ മുകളില്‍ കാണിച്ചിരിക്കുന്നത് തിഥിയാണ് (ദിനം),
അതിനു താഴെ മദ്ധ്യത്തില്‍ നക്ഷത്രം
(നാള്‍) കാണിച്ചിരിക്കുന്നു.
അതിനും താഴെ;
ഇടത് വശത്ത് മലയാള മാസതീയതി ഹിന്ദു-അറബി അക്കത്തിലും മലയാള അക്കത്തിലും നല്കിയിരിക്കുന്നു. വലത് വശത്ത് നല്കിയിരിക്കുന്നത് ഇംഗ്ലീഷ് മാസ തീയതിയാണ്.
മലയാള മാസങ്ങള്‍ (12)
തിഥികള്‍ (14)
പ്രഥമ അഥവാ പ്രതിപദം, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി.
നക്ഷത്രങ്ങള്‍ അഥവാ നാളുകള്‍ (27)
അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി.
കൊല്ലവര്‍ഷം 1196 ലെ മലയാള ചന്ദ്രമാസ കലണ്ടറുകള്‍
൧൧൯൬ ചിങ്ങം
൧൧൯൬ കന്നി
കൊല്ലവര്‍ഷം 1195, 1197 ലെ മലയാളം ചന്ദ്രമാസ കലണ്ടറുകള്‍ കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മലയാളം ചന്ദ്രമാസ കലണ്ടര്‍ 1195
മലയാളം ചന്ദ്രമാസ കലണ്ടര്‍ 1197