2020, ഫെബ്രുവരി 9, ഞായറാഴ്‌ച

Malayalam Lunar Calendar 1195

മലയാളം ചന്ദ്രമാസ കലണ്ടര്‍ 1195
എം.എസ്. അഗസ്റ്റിന്‍
 

             വെളുത്തവാവിനെയും കറുത്ത വാവിനെയും ആസ്പദമാക്കി തയ്യാറാക്കിയ മലയാളത്തിലെ ആദ്യത്തെ  ചന്ദ്രമാസ കലണ്ടറാണിത്. 1194 കര്‍ക്കടകമാസത്തിലെ പൗര്‍ണ്ണമിമുതല്‍  1195 കര്‍ക്കടകമാസത്തിലെ അമാവസിവരെയുള്ള കലണ്ടറാണ് ഇവിടെ കൊടുത്തിട്ടുണ്ട്.
            എന്നാല്‍, മലയാളമാസത്തിനും ഇംഗ്ലീഷ് മാസത്തിനുമല്ല, ഈ കലണ്ടറില്‍ പ്രാധാന്യം നല്കിയിരിക്കുന്നത്. ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങളെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. ഓരോ ചന്ദ്രമാസവും തുടങ്ങുന്നത് പൗര്‍ണ്ണമിയിലും അവസാനിക്കുന്നത് അമാവാസിയിലുമാണ്.
            ഒരു ചന്ദ്രമാസത്തില്‍ 2 പക്കങ്ങള്‍ അഥവാ പക്ഷങ്ങളാണുള്ളത്. പൗൎണമി കഴിഞ്ഞ് വരുന്ന ആദ്യദിവസം മുതല്‍ അമാവാസി വരെയുള്ള ദിവസങ്ങള്‍ ഉള്‍കൊള്ളുന്ന കാലങ്ങളെ കറുത്ത പക്കം അഥവാ കൃഷ്ണപക്ഷം എന്നു പറയുന്നു. അമാവാസി കഴിഞ്ഞ് ആദ്യദിവസം (പ്രഥമ) മുതല്‍ പൗൎണമി വരെയുള്ള ദിവസങ്ങളെ വെളുത്ത പക്കം അഥവാ ശുക്ലപക്ഷം ന്നും പറയുന്നു.
            സാധാരണയായി പ്രഥമമുതല്‍ ചതുര്‍ദ്ദശിവരെയുള്ള 14 തിഥികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഒരു പക്കം. എന്നാല്‍ ചില ദിവസങ്ങളില്‍ 2 തിഥികള്‍ ഒരേ ദിവസം വരാറുണ്ട്.
            ഈ കലണ്ടറില്‍ ഓരോ ദിവസത്തിലും ഒരു കളം വീതം നല്കിയിട്ടുണ്ട്.  മുകളില്‍ കാണിച്ചിരിക്കുന്നത് തിഥിയാണ് (ദിനം) , അതിനു താഴെ മദ്ധ്യത്തില്‍ നക്ഷത്രം (നാള്‍) കാണിച്ചിരിക്കുന്നു. അതിനും താഴെ; ഇടത് വശത്ത് മലയാള മാസതീയതി മലയാള അക്കത്തിലും ഹിന്ദു-അറബി അക്കത്തിലും നല്കിയിരിക്കുന്നു. വലത് നല്കിയിരിക്കുന്നത് ഇംഗ്ലീഷ് മാസ തീയതിയാണ്.
12 മലയാള മാസങ്ങള്‍
14 തിഥികള്‍
           പ്രഥമ അഥവാ പ്രതിപദം, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി.
27 നക്ഷത്രങ്ങള്‍ അഥവാ നാളുകള്‍
             അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി.

കൊല്ലവര്‍ഷം 1195 ലെ മലയാള ചന്ദ്രമാസ കലണ്ടര്‍

1194/൧൧൯൪ കര്‍ക്കടകം  - 1195/൧൧൯൫ ചിങ്ങം


1195/൧൧൯൫ ചിങ്ങം - കന്നി


1195/൧൧൯൫ കന്നി - തുലാം


1195/൧൧൯൫ തുലാം - വൃശ്ചികം


1195/൧൧൯൫ വൃശ്ചികം - ധനു

1195/൧൧൯൫ ധനു - മകരം

 
1195/൧൧൯൫ മകരം - കുംഭം

1195/൧൧൯൫ കുംഭം - മീനം

1195/൧൧൯൫ മീനം - മേടം


1195/൧൧൯൫ മേടം - ഇടവം

1195/൧൧൯൫ ഇടവം - മിഥുനം

1195/൧൧൯൫ മിഥുനം - കര്‍ക്കടകം
 

കൊല്ലവര്‍ഷം 1195, 1196, 1197, 1198 ലെ 

മലയാളം ചന്ദ്രമാസ കലണ്ടറുകള്‍ കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മലയാളം ചന്ദ്രമാസ കലണ്ടര്‍ 1195

മലയാളം ചന്ദ്രമാസ കലണ്ടര്‍ 1196

മലയാളം ചന്ദ്രമാസ കലണ്ടര്‍ 1197

മലയാളം ചന്ദ്രമാസ കലണ്ടര്‍ 1198

ചന്ദ്രമാസ കലണ്ടര്‍ ഫെയ്സ് ബുക്കില്‍

ഇതില്‍ നല്കിയിട്ടുള്ള ഇന്റര്‍നെറ്റ് ലിങ്കുകള്‍ മലയാളം വിക്കിപീഡിയയിലേതാണ്.