2026 ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

Malayalam Lunar Calendar 1202

Malayalam Lunar Calendar 1200

 മലയാളം ചന്ദ്രമാസ കലണ്ടര്‍ ൧൨൦൨

- എം.എസ്. അഗസ്റ്റിന്‍

 

ചന്ദ്രമാസ കലണ്ടര്‍ 1202, ചിങ്ങം – കന്നി

 

ചന്ദ്രമാസ കലണ്ടര്‍ 1202, ചിങ്ങം – കന്നി

കൊല്ലവര്‍ഷം 1202

ക്രിസ്തുവര്‍ഷം 2026

വെളുത്തവാവിനെയും കറുത്ത വാവിനെയും ആസ്പദമാക്കി തയ്യാറാക്കിയ മലയാളത്തിലെ ആദ്യത്തെ  ചന്ദ്രമാസ കലണ്ടറാണിത്.

1202 ചിങ്ങമാസത്തിലെ പൗര്‍ണ്ണമി മുതല്‍ 1203 ചിങ്ങമാസത്തിലെ അമാവസിവരെയുള്ള കലണ്ടറാണ് ഇവിടെ നല്കുന്നത്. 1202ലെ ചിങ്ങമാസം തുടങ്ങുന്നത് 2026 ആഗസ്റ്റ് 17 നാണെങ്കിലും നമ്മുടെ ചന്ദ്രമാസ കലണ്ടര്‍ ആരംഭിക്കുന്നത് കൊല്ലവര്‍ഷം 1202 ലെ ആദ്യ പൗര്‍ണമിദിവസമായ ആഗസ്റ്റ് 28 മുതലാണ്.

ചന്ദ്രന്റെ വൃദ്ധി, ക്ഷയങ്ങളെയാണ് ഈ കലണ്ടറില്‍ അടിസ്ഥാനമാക്കിയിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ് മാസങ്ങള്‍ അനുബന്ധമായി നല്കിയിട്ടുണ്ട്. ഓരോ ചന്ദ്രമാസവും പൗര്‍ണ്ണമിയില്‍ തുടങ്ങി പൗര്‍ണ്ണമി തലേന്ന് അവസാനിക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

 

2 പക്കങ്ങള്‍ 

ഒരു ചന്ദ്രമാസത്തില്‍ 2 പക്കങ്ങള്‍ അഥവാ പക്ഷങ്ങളാണുള്ളത്. അവ കറുത്തപക്കവും വെളുത്തപക്കവുമാണ്. സാധാരണയായി ഓരോ പക്കവും പ്രഥമമുതല്‍ ചതുര്‍ദ്ദശിവരെയുള്ള 14 തിഥികള്‍ ഉള്‍ക്കൊള്ളുന്നു.

1.              കറുത്ത പക്കം അഥവാ കൃഷ്ണപക്ഷം

പൗര്‍ണമി കഴിഞ്ഞ് വരുന്ന ആദ്യദിവസം (പ്രഥമ) മുതല്‍ അമാവാസി വരെയുള്ള ദിവസങ്ങളെ കറുത്ത പക്കം അഥവാ കൃഷ്ണപക്ഷം എന്നു പറയുന്നു. 

2.              വെളുത്ത പക്കം അഥവാ ശുക്ലപക്ഷം

അമാവാസി കഴിഞ്ഞ് ആദ്യദിവസം (പ്രഥമ) മുതല്‍ പൗര്‍ണമി വരെയുള്ള ദിവസങ്ങളെ വെളുത്ത പക്കം അഥവാ ശുക്ലപക്ഷം എന്നും പറയുന്നു.

 

12 മലയാള മാസങ്ങള്‍  

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.

 

14 തിഥികള്‍

പ്രഥമ അഥവാ പ്രതിപദം, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി. + പൗര്‍ണമി/അമാവാസി

 

27 നക്ഷത്രങ്ങള്‍ അഥവാ നാളുകള്‍

അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി.

 

ചില ദിവസങ്ങളില്‍ 2 തിഥികള്‍ ഒരേ ദിവസം വരാറുണ്ട്. ഒരു തിഥിതന്നെ രണ്ടു ദിവസവുമായും വരാറുണ്ട്. ഇതുപോലെ തന്നെയാണ് നക്ഷത്രവും. ഒരു നക്ഷത്രം തന്നെ രണ്ടു ദിവസങ്ങളിലായും രണ്ടു നക്ഷത്രങ്ങള്‍ ഒരേ ദിവസവുമായും വരാറുണ്ട്. 

ഈ കലണ്ടറില്‍ ഓരോ ദിവസത്തിലും ഒരു കളം വീതം നല്കിയിട്ടുണ്ട്.  മുകളില്‍ കാണിച്ചിരിക്കുന്നത് തിഥിയാണ് (ദിനം), അതിനു താഴെ മദ്ധ്യത്തില്‍ നക്ഷത്രം (നാള്‍) കാണിച്ചിരിക്കുന്നു. അതിനും താഴെ; ഇടത് വശത്ത് മലയാള മാസതീയതി മലയാള അക്കത്തിലും ഹിന്ദു-അറബി അക്കത്തിലും നല്കിയിരിക്കുന്നു. വലത് വശത്ത് ഇംഗ്ലീഷ് മാസ തീയതിയും നല്കിയിരിക്കുന്നു. 

 - M.S. Augustine